കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി റബിന്‍സ് കെ. ഹമീദിനെ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയതു ഹൈക്കോടതി ശരിവച്ചു. ഇയാളുടെ കരുതല്‍ തടങ്കലിനെതിരെ ഭാര്യ ഫൗസിയ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതി റബിന്‍സ് കെ. ഹമീദിനെ കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കിയതു ഹൈക്കോടതി ശരിവച്ചു. ഇയാളുടെ കരുതല്‍ തടങ്കലിനെതിരെ ഭാര്യ ഫൗസിയ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
എന്‍ഐഎ കോടതി പ്രതിക്കു ജാമ്യം നിഷേധിച്ചതു മറച്ചുവച്ചാണ് കോഫെപോസ ചുമത്താന്‍ കസ്റ്റംസ് ശിപാര്‍ശ ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെക്കുറിച്ച് അറിഞ്ഞു തന്നെയാണ് കരുതല്‍ തടങ്കലിന് അധികൃതര്‍ തീരുമാനമെടുത്തതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ വാദം തള്ളി.
പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ പ്രതിക്ക് സ്വര്‍ണക്കടത്തില്‍ തുടരാനാകില്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍ ഇയാള്‍ മുമ്പും സ്വര്‍ണം കടത്തിയതു ചൂണ്ടിക്കാട്ടി കസ്റ്റംസ് എതിര്‍ത്തു. നെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയതിന് 50 ലക്ഷം രൂപ പിഴ ചുമത്തിയതടക്കമുള്ള വിവരങ്ങളും നല്കി. ഈ വസ്തുകള്‍ കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.