കോട്ടയം: മോഹൻലാൽ ചിത്രം “മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസാണ് പിടിയിലായത്.
സിനിമ കമ്പനി എന്ന ആപ്പിലൂടെയാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ജില്ലാ സൈബർ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.