തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 50 സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ്; ഭ​ര​ണമു​റ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് 50 സീ​റ്റ് നേ​ടി ഭ​ര​ണം ഉ​റ​പ്പി​ച്ചു. എ​ൻ​ഡി​എ 32 സീ​റ്റി​ലും യു​ഡി​എ​ഫ് എ​ട്ടു സീ​റ്റി​ലും വി​ജ​യി​ച്ചു.കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്.

ജി​ല്ല​യി​ലെ 73 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 34 എ​ണ്ണ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നാ​ണു ഭൂ​രി​പ​ക്ഷം. എ​ട്ടി​ട​ത്ത് യു​ഡി​എ​ഫി​നും ഒ​രു പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ​യ്ക്കും ഭൂ​രി​പ​ക്ഷ​മു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ത്തി​ട​ത്ത് എ​ൽ​ഡി​എ​ഫി​നും ഒ​രു ബ്ലോ​ക്കി​ൽ യു​ഡി​എ​ഫി​നു​മാ​ണ് ഭൂ​രി​പ​ക്ഷം.

വിവാദ കൊടുങ്കാറ്റിലും ഉലയാതെ മിന്നുന്ന പ്രകടനവുമായി ഇടതുമുന്നണി. കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേല്‍ക്കൈ നഷ്ടമാകാതിരുന്നത് മുന്നണിക്കും സര്‍ക്കാരിനും ആത്മവിശ്വാസമായി. മുനിസിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താനായതു മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യുഡിഎഫിനും. അതിനാല്‍ തന്നെ ഫലം സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.