ബോ​​ളി​​വു​​ഡ് ന​​ട​​ൻ വി​​ശാ​​ൽ ആ​​ന​​ന്ദ് അ​​ന്ത​​രി​​ച്ചു

ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 1970ക​​ളി​​ൽ നി​​ര​​വ​​ധി ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ച വി​​ശാ​​ൽ ആ​​ന​​ന്ദി​​നെ പ്ര​​ശ​​സ്തി​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​ത് 1976ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ച​​ൽ​​തേ ച​​ൽ​​തേ ആ​​യി​​രു​​ന്നു. സി​​മി ഗ്രേ​​വാ​​ൾ ആ‍യി​​രു​​ന്നു നാ​​യി​​ക. ഹി​​ന്ദു​​സ്ഥാ​​ൻ കി ​​ക​​സം, ടാ​​ക്സി ഡ്രൈ​​വ​​ർ എ​​ന്നി​​വ​​യും വി​​ശാ​​ൽ ആ​​ന​​ന്ദി​​ന്‍റെ ശ്ര​​ദ്ധേ​​യ ചി​​ത്ര​​ങ്ങ​​ളാ​​ണ്.

ബിഷം കോലി എന്നായിരുന്നു വിശാല്‍ ആനന്ദിന്റെ യഥാര്‍ത്ഥ പേര്. വിശാൽ അനന്ദ് തന്നെ നിർമിച്ച ചൽതേ ചൽതേയിലൂടെയാണ് സംഗീത സംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്.ഹമാര അധികാർ, സരെഗമപ, ഇന്ത്‌സാർ, ദിൽ സേ മിലെ ദിൽ, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ചിത്രങ്ങൾ.