ഉമ്മന്‍ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി യുഡിഎഫിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫിനെ മറന്നു ഇടതിനെ സ്വീകരിച്ചത്.
പുതുപ്പള്ളി പഞ്ചായത്തില്‍ ഒന്‍പത് സീറ്റുമായി എല്‍ഡിഎഫ് മുന്നേറുകയാണ്. യുഡിഎഫിന് ഏഴ് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പി.സി. ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ് അട്ടിമറി വിജയം സ്വന്തമാക്കി.