പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പകുതി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച സമയത്തായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാക്കെതിരെ പോക്‌സോ പ്രകാരം കുറ്റം ചുമത്തി.ഏഴ് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീിസ് അറിയിച്ചു പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍…