വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.