ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ ശ​ക്തി​പ്രാ​പി​ച്ചു; കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

  തിരുവനന്തപുരം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നു പു​റ​മേ ശ​നി​യാ​ഴ്ച പു​തി​യ ഒ​രു ന്യൂ​ന​മ​ർ​ദം അ​റ​ബി​ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ല​യു​റ​പ്പി​ച്ച ന്യു​ന​മ​ർ​ദ്ദം ശ​ക്തി പ്രാ​പി​ച്ച് തീ​വ്ര​ന്യൂ​ന മ​ർ​ദ്ദ​മാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ത​മി​ഴ്നാ​ടി​ന്‍റെ തെ​ക്ക​ൻ തീ​ര​ത്ത് എ​ത്തും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്-​തെ​ക്ക​ൻ ആ​ന്ധ്രാ തീ​ര​ത്ത് കാ​ര​യ്ക്ക​ലി​നും ശ്രീ​ഹ​രി​ക്കൊ​ട്ട​ക്കും ഇ​ട​യി​ൽ ക​ട​ലൂ​രി​ന് സ​മീ​പ​ത്തു​കൂ​ടെ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ…

Read More

സർക്കാരിൻറെ ഭക്ഷ്യഭദ്രതാ കിറ്റിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായികൾ

  തിരുവനന്തപുരം: കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷാംശം കലർന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണെന്ന് കണ്ടെത്തി. മാത്രമല്ല 938 സ്‌കൂളുകളിൽ വിതരണം ചെയ്തത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും കണ്ടെത്തി. സപ്ലെകോയുടെ തിരുവനന്തപുരം ഡിപ്പോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്. ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്നാണ് റിപ്പോർട്ട്. കപ്പലണ്ടി മിഠായി പാക്കറ്റിൽ ഗുണനിലവാരം സൂചിപ്പിക്കുന്ന രേഖകളില്ലെന്നും ബാച്ചും നമ്പറും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം…

Read More

താൻ സുരക്ഷിതയാണ്; കൊല്ലപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ വഴിയാണ് നിഷ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചത്. ഒളിമ്പിക് മെഡൽ വിന്നറായ സാക്ഷി മാലികിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത് ഹരിയാനായിലെ സോനിപത്തിലുള്ള സുശീൽകുമാർ അക്കാദമിയിൽ നടന്ന വെടിവെപ്പിൽ നിഷ കൊല്ലപ്പെട്ടെന്നാണ് വാർത്തകൾ വന്നത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടതായും അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇവർ വാർത്ത നിഷേധിച്ച് രംഗത്തുവരികയായിരുന്നു.  

Read More

വിരാട് കോഹ്ലിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ

  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർത്തിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ മകൾക്ക് നേരെ പോലും ഭീഷണി ഉയർന്നത്.

Read More

മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് സർക്കാർ റദ്ദാക്കി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്. ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു

Read More

ദേശീയ ഗുസ്തി താരം നിഷ ദഹിയ ഹരിയാനയിൽ വെടിയേറ്റ് മരിച്ചു

ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാറിന്റെ അക്കാദമിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ നിഷ വെങ്കല മെഡൽ നേടിയിരുന്നു. ഇന്ന് രാവിലെ നിഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നിലാരാണെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

Read More

ദേശീയ ഗുസ്തി താരം നിഷ ദഹിയ ഹരിയാനയിൽ വെടിയേറ്റ് മരിച്ചു

  ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാറിന്റെ അക്കാദമിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ നിഷ വെങ്കല മെഡൽ നേടിയിരുന്നു. ഇന്ന് രാവിലെ നിഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നിലാരാണെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

Read More

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 17.5

വയനാട് ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 17.5 വയനാട് ജില്ലയില്‍ ഇന്ന് (10.11.21) 444 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 291 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.5 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128235 ആയി. 124963 പേര്‍ രോഗമുക്തരായി. നിലവില്‍…

Read More

ജോജുവിന്റെ കാർ തകർത്ത കേസ്: ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം

നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം നാല് പ്രതികൾക്ക് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 37,500 രൂപ വീതം ഓരോ പ്രതികളും കെട്ടിവെക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിലുമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ടോണി ചമ്മണി, മനു ജേക്കബ്, ജോസ് മാളിയേക്കൽ, ജർജസ് എന്നിവർക്കാണ് ജാമ്യം. കോൺഗ്രസുകാർ തല്ലിപ്പൊളിച്ച ജോജുവിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ്…

Read More