വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ വഴിയാണ് നിഷ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചത്. ഒളിമ്പിക് മെഡൽ വിന്നറായ സാക്ഷി മാലികിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്
ഹരിയാനായിലെ സോനിപത്തിലുള്ള സുശീൽകുമാർ അക്കാദമിയിൽ നടന്ന വെടിവെപ്പിൽ നിഷ കൊല്ലപ്പെട്ടെന്നാണ് വാർത്തകൾ വന്നത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടതായും അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇവർ വാർത്ത നിഷേധിച്ച് രംഗത്തുവരികയായിരുന്നു.