കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ നിന്നാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത്
ദേശീയ ജൂനിയർ മുൻ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുശീൽകുമാർ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ കൊല്ലപ്പെട്ടത്.