വിരാട് കോഹ്ലിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ

 

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർത്തിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്.

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ മകൾക്ക് നേരെ പോലും ഭീഷണി ഉയർന്നത്.