മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവ് സംസ്ഥാന സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് റദ്ദാക്കിയത്.
ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിച്ച് ഡാം ശക്തിപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരുന്നു