മുല്ലപ്പെരിയാർ മരം മുറി: വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഷൻ. മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട്

മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

1968ലെ ഓൾ ഇന്ത്യ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റ ചട്ടലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ വിവാദ ഉത്തരവ് റദ്ദാക്കുന്നതിൽ തടസ്സമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.