പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ ഇ ഡി അറസ്റ്റ് ചെയ്തു

  ചണ്ഡീഗഢ്: പഞ്ചാബില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിംഗ് ഖെയ്‌റയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ഖെയ്‌റയെ ഇ ഡി സംഘം അറസ്റ്റ് ചെയ്തത്. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയതിനാണ് കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായതെന്ന് അദ്ദേഹം പറഞ്ഞു.

Read More

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില

  സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി. ഉരുളക്കിഴങ്ങിന് 35 രൂപയും, പാവക്കയ്ക്ക് 45 രൂപയുമാണ് പുതിയ വില. തമിഴ്‌നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം. വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും…

Read More

ക്യാപ്റ്റനാവാൻ രോഹിത് ഇല്ല; ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ രഹാനെ നയിക്കും

  ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.സി.സി.ഐ താരത്തിന് വിശ്രമം അനുവദിക്കുന്നത്. രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക…

Read More

ടോസിൽ വിജയിച്ച് ഓസ്‌ട്രേലിയ; പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകൻ പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈയിലാണ് മത്സരം. ഇന്ന് ജയിക്കുന്നവർ ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും അഞ്ച് തുടർ വിജയങ്ങളുമായാണ് പാക്കിസ്ഥാൻ സെമിയിലേക്ക് എത്തുന്നത്. തകർപ്പൻ ഫോമിലുള്ള പാക്കിസ്ഥാനെ ഏതുവിധേനയും പിടിച്ചുകെട്ടുക എന്ന ദൗത്യവുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ബാറ്റ്‌സ്മാൻമാരും ബൗളർമാരും ഒരേപോലെ മികച്ച ഫോമിലാണെന്നത് പാക്കിസ്ഥാന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. അതേസമയം ഓപണർ ഡേവിഡ് വാർണർ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഓസീസിനെ ആശ്വസിപ്പിക്കുന്നത്. ബൗളർമാരുടെ പ്രകടനമാണ്…

Read More

ട്വിസ്റ്റിൻമേൽ ട്വിസ്റ്റ്: മരക്കാർ തീയറ്റർ റിലീസിന്; ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തും

മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ഉപാധികളൊന്നുമില്ലാതെയാകും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുക. മന്ത്രി സജി ചെറിയാനും നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം മന്ത്രി സജി ചെറിയാനാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. നേരത്തെ ചിത്രം ഒടിടി റിലീസിന് നൽകിയതായി ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. സാമ്പത്തിക ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചതെങ്കിലും സിനിമാ വ്യവസായത്തിന്റെ…

Read More

മുല്ലപ്പെരിയാർ മരം മുറി: വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായിട്ടാണ് സസ്‌പെൻഷൻ. മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 1968ലെ ഓൾ ഇന്ത്യ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റ ചട്ടലംഘനമാണ് ബെന്നിച്ചൻ തോമസിന്റെ നടപടിയെന്നും ഉത്തരവിൽ പറയുന്നുണ്ട്….

Read More

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത…

Read More

സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊവിഡ്, 47 മരണം; 7638 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

വയനാട് ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 11.40

  വയനാട് ജില്ലയില്‍ ഇന്ന് (11.11.21) 254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 289 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.40 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128489 ആയി. 125254 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2290 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് അഞ്ചാം തരംഗം; 65 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

കോവിഡ് അഞ്ചാം തരംഗത്തിന്റെ തുടക്കമാണ് ഫ്രാൻസിലുള്ളതെന്ന് ആരോഗ്യമന്ത്രി ഒലിവര്‍ വെരന്‍. ടിഎഫ്1 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കോവിഡ് വൈറസ് പൂര്‍ണമായി അവസാനിച്ചെന്ന് കരുതുന്നുവര്‍ ആശങ്കയിലാണ്. പല അയല്‍ രാജ്യങ്ങളും കോവിഡ് അഞ്ചാം തരംഗ ഭീഷണിയിലാണ് ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ അഞ്ചാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ 11,883 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം 10,000ന് മുകളിലാണ് നിലവില്‍ കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം…

Read More