വെല്ലുവിളി കൂടുതൽ കരുത്തരാക്കട്ടെ; ഒമിക്രോണിൽ ജാഗ്രത വേണം: മുഖ്യമന്ത്രിയുടെ പുതുവർഷ ആശംസ
തിരുവനന്തപുരം: എല്ലാവർക്കും ഹൃദയപൂർവ്വമായ പുതുവത്സരാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോൾ ഒമിക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കൊവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും…