ഒ​ന്ന​ര വ​ര്‍​ഷ​മാ​യുള്ള ഫേ​സ്​​ബു​ക്ക്​ സൗ​ഹൃ​ദം: 16കാ​രി​യെ കാ​ണാ​ന്‍ മ​ല​പ്പു​റ​ത്തു​നി​ന്ന്​ യു​വാ​വ്​ ആ​ല​പ്പു​ഴ​യി​ലെ​ത്തി

 

ആലപ്പുഴ: ഫേ​സ്​​ബു​ക്കി​ലൂ​ടെ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ 16കാ​രി​യെ കാ​ണാ​ന്‍ മ​ല​പ്പു​റ​ത്തു​നി​ന്ന്​ യു​വാ​വ്​ ആ​ല​പ്പു​ഴ​യി​ലെ​ത്തി.പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍​നി​ന്ന് കണ്ടെത്തുകയായിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ്​ കു​റു​ത്തി​ക്കാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​സ​ന്ദേ​ശം കി​ട്ടി​യ ആ​ല​പ്പു​ഴ ടൂ​റി​സം പൊ​ലീ​സി​ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇരുവരെയും കണ്ടെത്തിയത്

എ​സ്.​ഐ ജ​യ​റാം, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത, മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബീ​ച്ചി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ ഫേ​സ്​​ബു​ക്കി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തെ​ന്നും നേ​രി​ട്ട്​ കാ​ണു​ന്ന​തി​നാ​ണ്​​ ഇ​രു​വ​രും​ ബീ​ച്ചി​ലെ​ത്തി​യ​തെ​ന്നും പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ കൗ​ണ്‍​സ​ലി​ങ്ങി​ന്​ പെ​ണ്‍​കു​ട്ടി​യെ വ​നി​ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും യു​വാ​വി​നെ ആ​ല​പ്പു​ഴ സൗ​ത്ത്​ സ്​​റ്റേ​ഷ​നി​ലും കൈ​മാ​റി.