കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടതായും സത്യത്തെ സ്‌നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായരുന്നുവെന്നും ഫ്രാങ്കോ പ്രതികരിച്ചു
കേസിൽ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും കോടതി റദ്ദാക്കി. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് കോടതി മുറിയിലെത്തിയിരുന്നു.