വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ് ഫ്രാങ്കോ; ദൈവത്തിന് സ്തുതിയെന്ന് പ്രതികരണം

 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസിൽ ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. വിധി കേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞു.

കോടതിയിൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതിന് പിന്നാലെ വികാര നിർഭരമായ കാഴ്ചകളാണ് പിന്നീടുണ്ടായത്. അഭിഭാഷകരെ അടക്കം കെട്ടിപ്പിടിച്ച് അദ്ദേഹം കണ്ണീർ വാർത്തു. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു. ദൈവത്തിന് സ്തുതിയെന്നായിരുന്നു ഫ്രാങ്കോയുടെ ആദ്യ പ്രതികരണം

105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിധി പ്രസ്താവിക്കുന്നത്. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു. പിൻവാതിൽ വഴിയാണ് ഫ്രാങ്കോ കോടതിയിലേക്കെത്തിയത്. സഹോദരനും സഹോദരി ഭർത്താവും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു