Headlines

ട്രംപിനു ദേഷ്യം മോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’യോട്; വെറും വിരട്ടൽ, പാക്കിസ്ഥാൻ ഇല്ല! സ്വർണത്തിന് യു-ടേൺ, എണ്ണയ്ക്ക് ‘തീയിട്ട്’ ഹൂതി

പുത്തൻ തീരുവ യുദ്ധത്തിൽ ഇന്ത്യയുമായും കൊമ്പുകോർക്കാൻ തയാറെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ. ഇന്ത്യയെ മാനുഫാക്ചറിങ് ശക്തിയാക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാർ ആവിഷ്കരിച്ച ‘മെയ്ക് ഇൻ ഇന്ത്യ’, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം, പുരപ്പുറ സോളർ പദ്ധതി, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളാണ് ട്രംപ് ഭരണകൂടത്തിന്റെ കലിപ്പിനു വഴിവച്ചത്. സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി നൽകിയ മോദി സർക്കാർ, ലോക വിപണിയിലേക്ക് അധികരിച്ചതോതിൽ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിച്ചു. ഇത്…

Read More

സ്വപ്നവീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് മടങ്ങി, വിടാതെ പിന്തുടർന്ന് ദുരന്തം! പ്രതീക്ഷകൾ കവർന്നെടുത്ത ‘അന്ത്യയാത്ര’; റാസൽഖൈമയിൽ പൊലിഞ്ഞത് 11 പ്രവാസികൾ, വിവരങ്ങൾ പുറത്ത്

റാസൽഖൈമ∙ റാസൽഖൈമയിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരിച്ച 11 ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. മരിച്ചവരിൽ അഞ്ച് മലയാളികളാണുള്ളത്. ഇതിലൊരാളടക്കം 2 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് കൊളങ്ങരടി(53), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദ് ആഷിഖ്(29) എന്നിവരാണ് മരിച്ചത്. ഒരു മലയാളിയടക്കം 2 പേരുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവരെ കൂടാതെ,…

Read More

കലിപ്പിൽ യുഎസ്; ഇനിയും വേണോ വ്യാപാരക്കരാർ?; ഇന്ത്യൻ അനുനയം പാളി

ന്യൂഡൽഹി∙ പുതിയ തീരുവയുടെ പശ്ചാത്തലത്തിൽ യുഎസുമായുള്ള വ്യാപാരക്കരാറിന് ഇന്ത്യ കൈകൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കരാറിലെത്തിയാലും തുടർന്നും തീരുവഭീഷണിയുണ്ടാകില്ലെന്ന ഉറപ്പുമില്ല. അതുകൊണ്ട്, വ്യാപാരക്കരാർ ചർച്ചയിൽനിന്ന് ഇന്ത്യ പൂർണമായും പിന്മാറണമെന്നു വാദിക്കുന്ന വിദഗ്ധരുമുണ്ട്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തുടങ്ങിയ വ്യാപാരചർച്ചയാണ് പല വിഷയങ്ങളിൽ തട്ടി നീളുന്നത്. പല മേഖലകളിലും ഇന്ത്യ വാരിക്കോരി ഇളവുകൾക്കു സമ്മതിച്ചിട്ടും യുഎസ് വിവിധരൂപത്തിൽ തീരുവഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25% അധികതീരുവ, നിർബന്ധിത തൊഴിലിന്റെ…

Read More

മനോജിനൊപ്പം വേണാട് ഓടി, ഓൺ ടൈം; സമയനിഷ്ഠയ്ക്ക് അംഗീകാരവുമായി ലോക്കോപൈലറ്റ് പടിയിറങ്ങി

തിരുവാങ്കുളം ∙ കൃത്യനിഷ്ഠയുടെ പാളങ്ങളിൽ സഞ്ചരിച്ച 33 വർഷത്തെ റെയിൽവേ ജീവിതത്തിനു ശേഷം വേണാടിന്റെ പ്രിയ ലോക്കോപൈലറ്റ് ബി. മനോജ് പടിയിറങ്ങുമ്പോൾ, എറണാകുളം നോർത്ത് സ്റ്റേഷനിൽ പൂക്കളും പൊന്നാടകളുമായി കാത്തുനിന്നത് ആയിരങ്ങളുടെ സ്നേഹമാണ്. വൈകിയെത്തുന്ന ട്രെയിനുകൾ കാരണം പകുതിശമ്പളം പോലും നഷ്ടപ്പെട്ടിരുന്ന കാലത്തുനിന്ന്, വേണാടിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് യാത്രക്കാരുടെ ആശങ്കയകറ്റിയ സാരഥിയായിരുന്നു അദ്ദേഹം. സിഗ്നലുകളും വേഗ നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചായിരുന്നു മനോജിന്റെ യാത്ര. യാത്രക്കാരുമായി നേരിട്ട് ബന്ധം പുലർത്താതിരുന്നിട്ടും അവരുടെ വലിയ സ്നേഹക്കടൽ കണ്ട് പകച്ചു…

Read More

മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനം; ആനയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് തുടർ തീരുമാനം

ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന ചക്കക്കൊമ്പനെ പിടികൂടാൻ ഉള്ള ദൗത്യം ഇന്നും തുടരും. ജനവാസ മേഖലയ്ക്ക് സമീപമാണ് ചക്കക്കൊമ്പൻ നിൽക്കുന്നത്. ചിന്നക്കനാൽ കുടി സെറ്റിൽമെൻറ് ഭാഗത്താണ് അവസാനം കാട്ടാനയെ ലൊക്കേറ്റ് ചെയ്തത്. ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം പുറപ്പെട്ടു. ഇന്ന് ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞയും പ്രാദേശിക അവധിയും തുടരും. ഒരു തവണ മയക്കുവെടി വെച്ചതിനാൽ ആനയുടെ ആരോഗ്യവും സ്വഭാവവും നിരീക്ഷിച്ച ശേഷമാണ് ദൗത്യം ആരംഭിക്കുക. ആദ്യ ഡോസ് മയക്കുവെടിവെച്ച ശേഷം ഇന്നലെ ദൗത്യം പാതിയിൽ…

Read More