കണ്ണൂർ: കല്യാണ സംഘത്തിനു നേരെ ബോംബ് എറിഞ്ഞ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബോംബ് ഏറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണു.
സ്ഫോടനത്തിൽ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടേത് സാരമായ പരിക്കാണ്. ഇവരെ ചാലയിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം.