പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം

  ന്യൂഡൽഹി: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ദി​ന​ങ്ങ​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പൊ​തു​ജ​ന​ങ്ങ​ൾ പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക കൈ​യി​ൽ വീ​ശാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം പ​താ​ക ഉ​പേ​ക്ഷി​ക്കു​ക​യോ നി​ല​ത്തു വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യ​രു​ത്. പ​താ​ക​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്തും​വി​ധം ഇ​തു നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Read More

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സം​ഘ​ർ​ഷം; വെ​ള്ളി​യാ​ഴ്ച വ​രെ അ​വ​ധി

  തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷം. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ കോ​ളേ​ജി​ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങും; പ്രധാനമന്ത്രി

  തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മാർച്ച് 10 മുതൽ ഉത്തർപ്രദേശിൽ ഹോളി ആഘോഷം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ”ഇത്തവണ നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തർപ്രദേശിൽ 10 ദിവസം മുമ്പേ ആഘോഷിക്കും. മാർച്ച് 10 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, ഹോളി ആഘോഷങ്ങൾ ആരംഭിക്കും, ”അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ബി.ജെ.പിക്കനുകൂലമായ സാഹചര്യമാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. തുടർന്നും…

Read More

കുട്ടികള്‍ക്ക് സംസാരം വൈകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ അറിയാവുന്ന കാര്യങ്ങൾ കൈചൂണ്ടി ആവശ്യപ്പെടുകയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? കുട്ടി തനിയെ സംസാരിച്ചു തുടങ്ങുമോ? നാലുവയസ്സുകാരി മിടുക്കി. പക്ഷേ ഉച്ചരിക്കുന്ന വാക്കുകൾ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികൾക്ക് സംസാര വൈകല്യം എന്ന പ്രശ്നമുണ്ട്. പക്ഷേ ചികിത്സ തേടാൻ വൈകുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാകും. ഒരു കുഞ്ഞിന്റെ വളർച്ചയിൽ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടിൽ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും…

Read More

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ നിന്നും ചോർന്നെന്ന അതി ജീവതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണം തുടങ്ങി. എറണാകുളം ജില്ലാ കോടതിയിൽ നിന്നാണ് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ചോർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അതിജീവത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് പരാതി നൽകുകയായിരുന്നു. ഹൈക്കോടതി വിജിലൻസ് ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. നടിയെ ആക്രമിച്ചതിൻറെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് അതിജീവത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി, ഹൈക്കോടതി…

Read More

പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും

  കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും. കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ച കഴിഞ്ഞ നവംബർ നാലിനുശേഷം 101 ദിവസമായി എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല. ഇന്ധനവില മാറ്റമില്ലാതെ ഇത്രനാൾ തുടരുന്നത് ആദ്യമാണ്. നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് 80 ഡോളറായിരുന്നു. ഇപ്പോൾ 92.41 ഡോളർ. വിലവർദ്ധനയുടെ…

Read More

വനത്തില്‍ അതിക്രമിച്ചു കടന്നു; ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

പാലക്കാട് ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം നകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ബാബുവിനെപ്പം മലകയറിയ വിദ്യാത്ഥികൾക്കെതിരെയും കേസിടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആർമിയും എൻ.ഡി.ആർ…

Read More

വയനാട് ജില്ലയില്‍ 205 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (14.02.22) 205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 203 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163908 ആയി. 158817 പേര്‍ രോഗമുക്തരായി. നിലവില്‍ 4010 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3863 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 876 കോവിഡ് മരണം…

Read More

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244…

Read More

മൂന്ന് ഉപഗ്രഹങ്ങള്‍ ലക്ഷ്യം കണ്ടു; ഐ.എസ്.ആർ.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം

ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എൽ.വി.-സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ 05.59 നാണ് വിക്ഷേപണം നടത്തിയത്. രണ്ട് ചെറിയ സഹ-പാസഞ്ചർ ഉപഗ്രഹങ്ങളുമായി ഒരു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഇൻസ്‌പെയർസാറ്റ്-ഒന്നും ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. 25 മണിക്കൂറും 30 മിനിറ്റുമായിരുന്നു കൗണ്ടൗൺ സമയം. 1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ…

Read More