പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം

 

ന്യൂഡൽഹി: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ദി​ന​ങ്ങ​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പൊ​തു​ജ​ന​ങ്ങ​ൾ പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക കൈ​യി​ൽ വീ​ശാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം പ​താ​ക ഉ​പേ​ക്ഷി​ക്കു​ക​യോ നി​ല​ത്തു വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യ​രു​ത്.

പ​താ​ക​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്തും​വി​ധം ഇ​തു നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.