ദിലീപിന്റെ ശ​ബ്ദ രേഖ പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ

 

കൊച്ചി: ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി ദീ​ലീ​പ് വി​വ​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ മാ​ധ്യ​ങ്ങ​ളോ​ട് വ്യക്തമാക്കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ക്കു​ന്ന ദി​ലീ​പി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റെ കൈ​യി​ലു​ണ്ട്. ഇ​ത് നേ​ര​ത്തെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്ന​തു​മാ​ണ്. ഇ​ത് വ​രും മ​ണി​ക്കൂ​റി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ കൂട്ടിച്ചേർത്തു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ ട്ര​ക്ക് ഇ​ടി​ച്ച് കൊ​ല്ല​ണ​മെ​ന്നാ​ണ് ദി​ലീ​പ് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്. തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊ​ല്ല​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് പു​റ​ത്തു​വ​രു​മ്പോ​ള്‍ ചി​ല​രു​ടെ സം​ശ​യം മാ​റും. അ​ക്കാ​ര്യം വ​രും മ​ണി​ക്കൂ​റി​ല്‍ എ​ല്ലാ​വ​രും അ​റി​യു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ വ്യക്തമാക്കുകയും ചെയ്തു.