മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് കിടിലൻ ഫേസ് പാക്കുകൾ

 

മുഖത്തെ കരുവാളിപ്പ് മാറാനും നിറം വർദ്ധിക്കാനും മികച്ചതാണ് മുട്ട. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകും.

മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. വരണ്ട ചർമ്മക്കാർക്കും എണ്ണമയമുള്ള ചർമ്മക്കാർക്കും ഉപയോ​ഗിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…

ഒന്ന്…

ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും എടുക്കുക. നന്നായി പതയുന്നതുവരെ ഈ മിശ്രിതം ഇളക്കുക. ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയശേഷം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞാൽ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഈ മാസ്ക് ഉപയോഗിക്കാം.

രണ്ട്…

മുട്ടയുടെ വെള്ളയും നാല് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.