പറവൂർ പെരുവാരത്ത് തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഇളയ സഹോദരി പിടിയിൽ. പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ ജിത്തു (22) വിനെയാണ് പോലീസ് പിടികൂടിയത്. കാക്കനാട് നിന്നാണ് ജിത്തു പിടിയിലായത്
ജിത്തുവിന്റെ മൂത്ത സഹോദരി വിസ്മയ (ഷിഞ്ചു-25) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിനു ശേഷം മുങ്ങിയ ജിത്തുവിനെ രണ്ടു ദിവസത്തിനു ശേഷമാണ് പിടികൂടാനായത്.
ജിത്തുവിനെ കാണാതായതോടെ മരിച്ചത് ആരെന്ന കാര്യത്തിൽ ആദ്യം പോലീസും ആശയകുഴപ്പത്തിലായിരുന്നു. തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണ മായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയയാണെന്ന് മാതാപിതാക്കൾ സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു.