രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

  രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. പിന്നീട് സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 263 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണ്.                …

Read More

മലയാളി വിദ്യാർഥി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു

പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി വാരി കുഴി താഴെ ആർ.സി സൈനുദ്ദീന്‍റെയും സാഹിറയുടെയും മകൾ ഫഹ്‍മിദ ഷെറിൻ (20) ആണ് മരിച്ചത്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും.  

Read More

സീരിയൽ സംവിധായകനും ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ സിബി യോഗ്യാവീടൻ അന്തരിച്ചു

ആലപ്പുഴ: പ്രമുഖ സീരിയൽ സംവിധായകൻ സിബി യോഗ്യാവീടൻ (61) അന്തരിച്ചു. ശാലോം ടിവി മുൻ ചീഫ് പ്രൊഡ്യൂസർ ആണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുഹമ്മ സെന്‍റ് ജോർജ് പള്ളിയിൽ നടക്കും. ക്രിസ്ത്യൻ സീരിയൽ രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു സിബി യോഗ്യാവീടൻ. വിശുദ്ധ അൽഫോൻസാമ്മ, എവുപ്രാസ്യമ്മ, മറിയം ത്രേസ്യ തുടങ്ങിയ ജനപ്രിയ ക്രിസ്ത്യൻ സീരിയലുകളുടെ സംവിധായകനായിരുന്നു. പതിനാറു വർഷത്തോളം ശാലോം ടിവിയിൽ പ്രവർത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്നു രാവിലെ പെരുന്പാവൂരിലെ സ്വകാര്യ…

Read More

സിൽവർ ലൈൻ പദ്ധതി: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കാനം രാജേന്ദ്രൻ

  ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുകയുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങൾക്ക് സ്വാഭാവികമായ ആശങ്കകളുണ്ടാകും. അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടത്തും. എല്ലാ ഘട്ടത്തിലും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടാകും. ഇപ്പോൾ തത്കാലം ഇതിന്റെ അലൈൻമെന്റ് നിർണയിക്കാനുള്ള നടപടികൾ മുന്നോട്ടുപോകണം. അതിനോട് ജനങ്ങൾ സഹകരിക്കണം. വിഷയത്തിൽ സിപിഐക്ക് രണ്ട് അഭിപ്രായമില്ല. എൽ ഡി എഫിന്റെ അഭിപ്രായമാണ് സിപിഐക്കുമുള്ളതെന്നും കാനം…

Read More

ഡയറക്റ്റ് സെല്ലിംഗിൽ പിരമിഡ് പണിയണ്ട; മൾട്ടിലെയർ നെറ്റ്‌വർക്ക് മാർക്കറ്റിങ്, മണി ചെയ്ൻ എന്നിവ നിരോധിച്ച് കേന്ദ്രം

ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്‌കീമിനും മണി സര്‍ക്കുലേഷനും നിരോധനം. മൾട്ടി ലെയർ നെറ്റ് വർക്ക് വിൽപ്പന വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് മണി ചെയ്ൻ രൂപത്തിൽ വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന മാർക്കറ്റിങ് രീതിയാണ് കേന്ദ്രം വിലക്കിയത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലിംഗ് ബിസിനസുകള്‍ക്ക് രാജ്യത്ത് അവരുടെ രജിസ്റ്റര്‍ ചെയ്ത ഒരു ഓഫീസെങ്കിലും പ്രവർത്തിച്ചിരിക്കണം. ആന്റ് മണി സർക്കുലേഷൻ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന…

Read More

പെ​രു​വാ​രത്ത് യു​വ​തി മ​രി​ച്ച സം​ഭ​വം; സ​ഹോ​ദ​രി ജി​ത്തു പി​ടി​യി​ൽ

പ​റ​വൂർ പെ​രു​വാ​ര​ത്ത് തീ​പ്പൊ​ള്ള​ലേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ള​യ സ​ഹോ​ദ​രി പി​ടി​യി​ൽ. പെ​രു​വാ​രം പ​നോ​ര​മ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ ജി​ത്തു (22) വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് നി​ന്നാ​ണ് ജി​ത്തു പി​ടി​യി​ലാ​യ​ത് ജി​ത്തു​വി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി വി​സ്മ​യ (ഷി​ഞ്ചു-25) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം മു​ങ്ങി​യ ജി​ത്തു​വി​നെ ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. ജി​ത്തു​വി​നെ കാ​ണാ​താ​യ​തോ​ടെ മ​രി​ച്ച​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ ആ​ദ്യം പോ​ലീ​സും ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു. തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മൃ​ത​ദേ​ഹം പൂ​ർ​ണ മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മാ​ല​യി​ലെ…

Read More

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതായ ജിത്തുവിനായാണ് ലുക്ക് ഔട്ട് നോട്ടീസ്. എറണാകുളം പറവൂരില്‍ വീടിനുള്ളില്‍ യുവതി വെന്തുമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം രണ്ട് കാര്യങ്ങളിലാണ് ഇനി പോലീസിന് വ്യക്തത വരുത്താനുള്ളത്. യുവതി വെന്തുമരിച്ച സംഭവം കൊലപാതകം തന്നെയാണ് എന്ന് ശാസ്ത്രീയമായി ഉറപ്പാക്കണം. കൊലപാതകമാണ് എന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൊലക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണം. മരിച്ചത് മൂത്ത മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍…

Read More

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപിക്കും; ഗുരുതരമായേക്കില്ലെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ലെന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ദ്ധർ. രോഗം ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നവരുടെ എണ്ണം മാത്രം നോക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകുമെന്നാണ് വിദഗ്ദരുടെ നിർദേശം. ഇന്ന് മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണമാണ്. ആഗോളതലത്തിലും ദേശീയതലത്തിലും എന്ന പോലെ സംസ്ഥാനത്തും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുമെന്ന് തന്നെയാണ് നിലവിൽ പുറത്തുവരുന്ന മുന്നറിയിപ്പുകൾ. എന്നാൽ കേരളത്തിൽ 98 ശതമാനത്തോളം പേർ ആദ്യഡോസും, 78 ശതമാനം രണ്ടാംഡോസും വാക്സിനെടുത്തത് നേട്ടമാകുമെന്നാണ് കണക്ക്…

Read More

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.31

  വയനാട് ജില്ലയില്‍ ഇന്ന് (30.12.21) 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.31 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135399 ആയി. 133954 പേര്‍ രോഗമുക്തരായി. നിലവില്‍ 675 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 2423 പേർക്ക് കൊവിഡ്, 15 മരണം; 2879 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2423 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂർ 192, കണ്ണൂർ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസർഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More