പോണ്ടിച്ചേരിയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി വാരി കുഴി താഴെ ആർ.സി സൈനുദ്ദീന്‍റെയും സാഹിറയുടെയും മകൾ ഫഹ്‍മിദ ഷെറിൻ (20) ആണ് മരിച്ചത്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ് ഫഹ്‍മിദ. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും.