രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

 

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. പിന്നീട് സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, 263 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണ്.