24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൂടി കൊവിഡ്; 356 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 356 മരണവും റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 15951 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,63,816 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 107.22 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. സംസ്ഥാനങ്ങളില്‍ 12.37 കോടി വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം. തിങ്കളാഴ്ച സംസ്ഥാനത്ത് 6664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.