ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കും. ഇതും മഴ…

Read More

സ്ഥലമേറ്റെടുപ്പിലെ നഷ്ടപരിഹാര തുക മുഴുവനായി നല്‍കിയില്ല; ജില്ലാ കലക്ടറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

  തിരുവനന്തപുരം: സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക മുഴുവനായി നല്‍കാത്തതിന് ജില്ലാ കലക്ടറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് കോടതി. ജില്ലാ കലക്ടര്‍, എ ഡി എം എന്നിവരുടെതടക്കം അഞ്ച് വാഹനങ്ങള്‍ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. വ്യോമസേനക്കായി ഭൂമി ഏറ്റെടുത്തതില്‍ നഷ്ടപരിഹാര തുക പൂര്‍ണമായി നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. കടകംപള്ളി വില്ലേജിലാണ് സംഭവമുണ്ടായത്. വ്യോമസേനക്ക് വേണ്ടി പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ…

Read More

പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണം: ലക്ഷ്യം പീഡനമെന്നും പൊലീസ്

  മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം…

Read More

വയനാട്ടില്‍ മാവോവാദി കീഴടങ്ങി

കല്‍പറ്റ:2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി വയനാട്ടില്‍ മാവോവദി കീഴടങ്ങി. സി.പി.ഐ(മാവോയിസ്റ്റ് കബനി ദളത്തിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പുല്‍പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവാണ്(37) തിങ്കളാഴ്ച രാത്രി 10നു ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ മുമ്പാകെ ആയുധങ്ങളില്ലാതെ കീഴടങ്ങിയത്. മാവോയിസ്റ്റ് സിദ്ധാന്തത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസാലെയാണ് കീഴടങ്ങിയതെന്നു ജില്ലാ പോലീസ് ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തര മേഖല ഐ.ജി.അശോക് യാദവ് അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ചു മുഖ്യധാരയിലെത്താന്‍ തീരുമാനിച്ച ലിജേഷിനെ കേരള…

Read More

കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച്കയറി; സ്ത്രീ മരിച്ചു

  തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ ചെമ്പഴന്തി ഉദയഗിരിയിലാണ് സംഭവം. ഉദയഗിരിയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട്  ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.07

  വയനാട് ജില്ലയില്‍ ഇന്ന് (26.10.21) 166 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.07 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124268 ആയി. 121019 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2554 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2397 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

മേയർക്കെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശം: കെ മുരളീധരനെതിരെ കേസെടുത്തു

  തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ മേയര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ‘ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്.’ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട്…

Read More

വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയാർ; ബസിനുള്ളിൽ തെർമൽ സ്കാനർ, സാനിറ്റെസർ എന്നിവ ഉണ്ടായിരിക്കണം

കൊച്ചി: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോൾ തയാറാക്കി സർക്കാർ. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളിൽ തെർമൽ സ്കാനർ, സാനിറ്റെസർ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വർഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അതേസമയം സ്റ്റുഡന്‍റ് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ നടപ്പിലാക്കിയ ഏക…

Read More

മിനിമം ചാർജ് 12 രൂപയാക്കണം; നവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

  ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത സമതി പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ്…

Read More