തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ ചെമ്പഴന്തി ഉദയഗിരിയിലാണ് സംഭവം. ഉദയഗിരിയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറിയിറങ്ങി.
ഗുരുതരമായി പരുക്കേറ്റ ചന്ദ്രികയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.