രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ്; 193 മരണം

 

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 21,563 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 193 പേര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,50,782 ആയി.

നിലവില്‍ 2,27,347 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 3,32,93,478 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടി.