ഉമ്മുകുല്‍സുവിന്റെ കൊലപാതകം; ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍

  മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്‍സുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു, ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് താജുദീന്‍ ഇപ്പോഴും ഒളിവിലാണ്. സുഹൃത്തിന്റെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ എത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് മരിച്ചത്. ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്….

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.തിരുവനന്തപുരത്ത് ശക്തമായ മഴയാണ് മലയോര മേഖലകളില്‍. പാലോട് , വിതുര ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെളളം കയറി. പാലക്കാട് സൈലന്റ് വാലിയില്‍ കനത്ത മഴയാണ് .അട്ടപ്പാടിയിലെ പുഴകളില്‍ മലവെള്ളപാച്ചിലുണ്ടായി. കാഞ്ഞീരപ്പുഴ പൂഞ്ചോലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അട്ടപ്പാടി ചുരത്തിലൂടെ വന്‍ തോതില്‍ വെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസപെട്ടു. സൈലന്റ് വാലി വനത്തില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയം. സംസ്ഥാനത്തെ ഏഴ്…

Read More

ഖത്തര്‍ ലോകകപ്പോടെ വിരമിക്കാനൊരുങ്ങി നെയ്മര്‍

സാവോപോളോ: ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ ത്രയങ്ങളില്‍ ഒരാളായ ബ്രസലീന്റെ നെയ്മര്‍ ഖത്തര്‍ ലോകകപ്പോടെ ഫുട്‌ബോളിനോട് വിടപറയുന്നു. കഴിഞ്ഞ ദിവസമാണ് താരം വിരമിക്കലിന്റെ സൂചന നല്‍കിയത്. നെയ്മര്‍ ആന്റ് ദി ലൈഫ് ഓഫ് കിങ്‌സ് എന്ന ഡോക്യുമെന്ററിയ്ക്കായുള്ള അഭിമുഖത്തിനിടയ്ക്കാണ് താരം വിരമിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്. ഖത്തറിന് ശേഷം ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്കില്ലെന്ന് താരം പറയുന്നു. ഖത്തറില്‍ കിരീടം നേടി വിരമിക്കാനാണ് ആഗ്രഹം. ഫുട്‌ബോളില്‍ കൂടുതല്‍ കാലം തുടരാനുള്ള കരുത്ത് തനിക്കില്ല. രാജ്യത്തിന് വേണ്ടി…

Read More

പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു

  പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരം , കാവശ്ശേരി, കണ്ണമ്പ്ര , പെരിങ്ങോട്ടുകുര്‍ശി,വടക്കഞ്ചേരി, ചിറ്റൂര്‍, തത്തമംഗലം, മണ്ണൂര്‍,കേരളശ്ശേരി,കൊപ്പം മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന , ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനും , നിര്‍ജീവമായ കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മറ്റ്…

Read More

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ല; നിയന്ത്രണം ഏർപ്പെടുത്തണോയെന്ന് 19ന് ശേഷം തീരുമാനം

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവർകട്ടും തൽക്കാലം വേണ്ടെന്ന് സർക്കാർ തീരുമാനം.വൈദ്യുതി  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത്  നിയന്ത്രണമേർപ്പെടുത്തിയേക്കും.അതേസമയം രാജ്യത്തുണ്ടായ കൽക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തൽ.   മറ്റു സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം.ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ,…

Read More

തിരഞ്ഞെടുപ്പ് കോഴക്കേസ്; കള്ളക്കഥ സൃഷ്ടിക്കാനാകില്ല, ഏത് അന്വേഷണവും നേരിടും: സുരേന്ദ്രന്‍

 സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് സർക്കാരും കേരളപൊലീസും ചേർന്ന് സൃഷ്ടിച്ച കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ഏത് അന്വേഷണങ്ങളോടും സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാട് തുടരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ‘ഒരടിസ്ഥാനമില്ലാത്ത കേസാണിത്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ആളുടെയും കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ആളുടെയും വാദം കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പകരം ഇതെല്ലാം കേട്ടു എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാദം മാത്രമാണ് പൊലീസ് കേള്‍ക്കുന്നത്. പക്ഷേ എന്ത്…

Read More

തുല്യം വെക്കാനില്ലാത്ത വ്യക്തിത്വം; മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്: മോഹൻലാൽ

  അതുല്യകലാകാരൻ നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ മഹാപ്രതിഭ നെടുമുടി വേണുവിന്റെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്ന് മോഹൻലാൽ. തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമാണെന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 66.702 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1,01,419 പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂര്‍ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539,…

Read More

സൗരോര്‍ജ മേഖലയിലും മുകേഷ് അംബാനി ചുവടുറപ്പിക്കുന്നു

  മുംബൈ: മുകേഷ് അംബാനി സൗരോര്‍ജ മേഖലയിലും ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്പനി 8,600 കോടിയുടെ ഏറ്റെടുക്കല്‍ പദ്ധതി കൂടി പ്രഖ്യാപിച്ചു. നോര്‍വീജിയന്‍ കമ്പനി ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്‌സിനെ 771 ദശലക്ഷം ഡോളര്‍ നല്‍കി റിലയന്‍സ് ഏറ്റെടുത്തു. നിലവില്‍ ആര്‍ഇസി ഗ്രൂപ്പ് ചൈന നാഷണല്‍ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരില്‍ നിന്നാണ് റിലയന്‍സ് ആര്‍ഇസിയെ ഏറ്റെടുക്കുന്നത്. സിംഗപ്പൂരിലും ആര്‍ഇസിക്ക് സോളര്‍ പാനല്‍ നിര്‍മാണ പ്ലാന്റുകളുണ്ട്. ആര്‍ഇസി കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍…

Read More

മലയാളം പറയുന്നതിന് കാരണം വേണുച്ചേട്ടനെന്ന് നടി മേനക; എന്ത് പ്രശ്‌നം വന്നാലും ചോദിച്ചിരുന്നത് വേണുവിനോട്: ഇന്നസെന്റ്

  നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയെന്ന് നടി മേനക സുരേഷ്. കൊവിഡ് തീർന്നിട്ട് വേണം കാണാൻ എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മേനക വിതുമ്പിക്കൊണ്ട് പറഞ്ഞു. ‘മലയാളം എഴുതാനോ വായിക്കാനോ എനിക്ക് അറിയില്ലായിരുന്നു. ഇന്ന് അദ്ദേഹം ഉള്ളതുകൊണ്ട് ഇത്രയെങ്കിലും മലയാളം ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’ – മേനക ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ…

Read More