ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 559 പേരാണ് രോഗം മൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,12,665 പേരാണ്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവുണ്ടായി.
രോഗമുക്തി നിരക്ക് 93 ശതമാനത്തിലേക്ക് അടുക്കുകയാണ്. അസുഖം ഭേദമായവരുടെ എണ്ണം 78,68,968 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 49,082 പേര്‍ക്ക് രോഗമുക്തി നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.