കു​ഴ​ലി​ൽ കു​ഴ​ൽ​പ്പ​ണം; പി​ഡ​ബ്ല്യൂ എ​ൻ​ജി​നീ​യ​റു​ടെ വീ​ട്ടി​ലെ റെ​യ്ഡി​ൽ ഞെ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ

 

ബം​ഗ​ളൂ​രു:
ക​ർ‌​ണാ​ട​ക പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​റു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ ഞെ​ട്ടി. അ​ന​ധി​കൃ​ത പ​ണം ഒ​ളി​പ്പി​ച്ച സം​വി​ധാ​നം ക​ണ്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഞെ​ട്ടി​യ​ത്.

വീ​ടി​ന്‍റെ പൈ​പ്പ് ലൈ​നി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന​ധി​കൃ​ത പ​ണം ഒ​ളി​പ്പി​ച്ച​ത്. ക​ൽ​ബു​ർ​ഗി ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജോ​യി​ന്‍റ് എ​ൻ​ജി​നീ​യ​ർ ശാ​ന്ത ഗൗ​ഡ ബി​ര​ദ​റു​ടെ വീ​ട്ടി​ലാ​യി​രു​ന്നു അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ റെ​യ്ഡ് ന​ട​ത്തി​യ​ത്. അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ന്ന റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ന​ട​പ​ടി.

ശാ​ന്ത ഗൗ​ഡ ബി​ര​ദ​റു​ടെ വീ​ട്ടി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ്ലം​ബ​റെ എ​ത്തി​ച്ചാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.