കുഞ്ഞുങ്ങളുടെ പനി; പരിഹാരമായി ചില നാടന്‍ വഴികൾ
പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്. പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ, ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്സിടുവി യ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും. കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍…