ദത്ത് വിവാദത്തിൽ വീണ്ടും ട്വിസ്റ്റ്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ടിവി അനുപമ ഐഎഎസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അനുപമയും അച്ഛനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാമെന്ന വ്യവസ്ഥ കരാറിൽ ചേർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം ഫോൺ വഴി വിളിച്ച് അറിയിക്കുകയായിരുന്നു. കരാറിലുള്ള ഒപ്പ് അനുപമയുടേത് തന്നെയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അനുപമ പുതിയ അവകാശവാദവുമായി രംഗത്തുവന്നു. ഒപ്പ് വെപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നാണ് ഇവരിപ്പോൾ പറയുന്നത്.