തിരുവനന്തപുരം; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ്. അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും .മറ്റ് ബന്ധുക്കളോടും വിവരം തേടും.
അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം. അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നടപടിയാണ് വേണ്ടതെന്നും സമരവേദിയില്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.