കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനകാര്യ, ഗതാഗത വകുപ്പുകളിലെ മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചിന് കെ എസ് ആര്‍ ടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിനിടെയാണിത്. അതിനിടെ, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ മാനേജ്മെന്റ് തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌കരണം എത്രയും വേഗം നടപ്പിലാക്കണമെന്നാണ്…

Read More

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴ; അട്ടപ്പാടിയില്‍ മണ്ണിടിച്ചില്‍

മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ കരകവിഞ്ഞു. നിലമ്പൂര്‍ താലൂക്കിലെ കാളികാവ് മേഖലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. അപകട മേഖലയില്‍ അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അട്ടപ്പാടിയിലും ഇന്നുച്ചയ്ക്കുശേഷം മഴ…

Read More

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവം; അനുപമയുടെ അച്ഛന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ ഉള്‍പ്പെടെ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 28 ന് കോടതി പരിഗണിക്കും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, ഭാര്യ സ്മിത, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുള്‍ എന്നിങ്ങനെ ആറു പേരാണ് അപേക്ഷ നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നിര്‍ണായക നടപടികളിലേക്ക് പൊലീസ് കടന്ന സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. പൊലീസിന്റെ ഇതുവരെയുള്ള…

Read More

ഇന്ത്യ x പാക്- ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ കാത്ത് ലോകം

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ലോകം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ത്രില്ലര്‍. വിരാട് കോലിയുടെ ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും കൊമ്പുകോര്‍ക്കുമ്പോള്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ടി20 ലോകകപ്പില്‍ നേരത്തേ അഞ്ചു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു. കൂടാതെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കീഴടക്കാന്‍ പാക് പടയ്ക്കായിട്ടില്ല. ഏഴു തവണയാണ് ഇരുടീമുകളും നേരത്തേ മാറ്റുരച്ചിട്ടുള്ളളത്….

Read More

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടു പോകണം; സ്റ്റാലിന് പിണറായി വിജയന്റെ കത്ത്

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സറ്റാലിന് പിണറായി വിജയന്‍ കത്തയച്ചു.  വൈഗൈ ഡാമിലേക്കുള്ള ടണല്‍ വഴി ജലം കൊണ്ട് പോകണം ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുമ്പ് സംസ്ഥാനത്തിന് അറിയിപ്പ് നല്‍കണമെന്നും കത്തിലുണ്ട്. കേരളം ഉരുള്‍പൊട്ടല്‍ അടക്കമുള്ള വലിയ പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിച്ചു. മുല്ലപ്പെരിയാര്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലയില്‍ വലിയ അളവില്‍ മഴ പെയ്തു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം 133…

Read More

വയനാട് മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: മീനങ്ങാടി പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്‍റെ മകളാണ് ശിവപാർവണ. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ഷിജുവിന്‍റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാര്‍വണയെ കാണാതായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍…

Read More

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.74

  വയനാട് ജില്ലയില്‍ ഇന്ന് (23.10.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം തിരുവല്ല കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്‍റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്. വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതയ്ക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്. ചൊവ്വാഴ്ചയായിരുന്നു അപകടം.

Read More

കൂടുതല്‍ പെണ്‍കുട്ടികള്‍ മോന്‍സന്റെ പീഡനത്തിനിരയായി; പെന്‍ഡ്രൈവ് നശിപ്പിച്ചു: മാനേജര്‍ ജിഷ്ണു

മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ മാനേജര്‍ രംഗത്ത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് മോന്‍സന്‍ പറഞ്ഞിട്ടാണെന്ന് മാനേജര്‍ ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ഒളിക്യാമറകള്‍ കണ്ടെത്തിയതിന് പിന്നാലെ പെന്‍ഡ്രൈവുകള്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയിലെത്തിച്ചപ്പോള്‍ മോന്‍സന്റെ നിര്‍ദ്ദേശപ്രകാരം, താനാണ് ചെയ്തത് എന്നും ജിഷ്ണു വെളിപ്പെടുത്തി. കത്തിച്ച പെന്‍ഡ്രൈവ് അവശിഷ്ടങ്ങള്‍ പലയിടത്തായി കളഞ്ഞെന്നാണ് ജിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. നശിപ്പിക്കപ്പെട്ട പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നത് ഒളിക്യാമറ ദൃശ്യങ്ങളായിരുന്നോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജിഷ്ണുവിനെ ക്രൈംബ്രാഞ്ച്…

Read More