മഹാരാഷ്‍ട്രിയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. എന്നാല്‍ മൂന്നാംഘട്ട വ്യാപനത്തില്‍ രോഗികള്‍ക്ക് ഓക്സിജന്‍ കിടക്കുകളുടെ ആവശ്യം വരില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി .അതേസമയം, മുംബെെ നഗരത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം.
എന്നാൽ,ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയുളവാക്കുകയാണ്. യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ എച്ച് ഒ അറിയിച്ചു. 2022 മാര്‍ച്ചുവരെ 53ല്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതും അപകടസാധ്യത ഉയര്‍ത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു.
ഓസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഗുരുതരസ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ജര്‍മനിയില്‍ 24 മണിക്കൂറിനിടെ 30,000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും ലോക്ഡൗണുകള്‍ പൂര്‍ണമായ തോതില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ യൂറോപ്പില്‍ ലോക്ഡൗണ്‍ വീണ്ടും കൊണ്ടുവരുന്ന ആദ്യ രാജ്യമായി ഓസ്ട്രിയ മാറിയിരുന്നു. നെതര്‍ലന്‍ഡ്സില്‍ മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. നിയന്ത്രണങ്ങളില്‍ രോഷാകുലരായ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പലയിടത്തും കലാപങ്ങളും ഉണ്ടായി.
എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും കോവിഡ് കേസുകള്‍ കുറയുന്നില്ല. ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. ജര്‍മ്മനിയില്‍ ഒരാഴ്ച മുമ്പുള്ള സാഹചര്യത്തെ പരിഗണിക്കുമ്പോള്‍ കോവിഡ് കേസുകളില്‍ 50 ശതമാനം വര്‍ധന രേഖപ്പെടുത്തി. രാജ്യത്തെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. യൂറോപ്പിൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷം പേർകൂടി കോവിഡ് 19 ബാധിച്ച് മരിക്കാനിടയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്. യൂറോപ്പിലെ ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂഎച്ച്ഒ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ രാജ്യങ്ങളും വാക്സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു.