പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്.
പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്സിടുവി യ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും.
കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍ ഇളംചൂടുവെള്ളം കൊണ്ടു മേല്‍ക്കഴുവിയ്ക്കുന്നതും നല്ലതാണ്.
കുഞ്ഞിനെ പുതപ്പിച്ചു കിടത്താതെ ദേഹത്തെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാം. ഇത് ചൂടു കുറയാന്‍ സഹായിക്കും.
വെള്ളത്തില്‍ തുണി പിഴിഞ്ഞ് ദേഹമാസകലം തുടയ്ക്കുന്നതും ഗുണം നല്‍കും.നെറ്റിയില്‍ തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി വയ്ക്കാം.
കുഞ്ഞിന് ധാരാളം വെള്ളവും പാനീയങ്ങളും നല്‍കുക. പനി കാരണം ശരീരത്തിന് ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.
കുഞ്ഞിന് മൂന്നുമാസത്തില്‍ താഴെ പ്രായമെങ്കില്‍ പനി വന്നാല്‍ ഉടന്‍ ഡോക്ടറെകാണിയ്ക്കണം. 3-5 മാസം വരെയുള്ള കുഞ്ഞെങ്കില്‍ 101 ഡിഗ്രി പനിയായാല്‍ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കാന്‍ മടിയ്ക്കരുത്.