മങ്കട: രാമപുരം ബ്ലോക്ക് പടിയിലെ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മമ്പാട് സ്വദേശി നിഷാദ് അലിയെ രണ്ടാം ഘട്ട തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. ഉപയോഗിച്ച ഗ്ലൗസ് വാങ്ങിയ കട, മറ്റു ബന്ധുവീടുകൾ, യാത്ര വാഹനം നിർത്തിയിട്ട സ്ഥലം, യാത്ര ചെയ്ത വഴികൾ, കൊല ചെയ്ത രീതികൾ എല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിെൻറ ഭാഗമായാണ് ഒരുമണിക്കൂറിലേറെ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞദിവസം പ്രതിയുടെ നാടായ മമ്പാട് ടൗണിലെ ദോഹ സ്ക്വയർ, ബാങ്ക്, വ്യാപാര സ്ഥാപനം, ഇയാൾ ബൈക്കിെൻറ ടയർ പഞ്ചറായപ്പോൾ ശരിയാക്കിയ വർക്ക്ഷോപ്പിലെ ജീവനക്കാരൻ, ബന്ധുക്കൾ, സമീപത്തെ വ്യാപാരികൾ ഉൾപ്പെടെ നിരവധി പേരിൽനിന്ന് പൊലിസ് മൊഴിയെടുത്തിരുന്നു.
മങ്കട എസ്.ഐ അബ്ദുൽ ലത്തീഫിെൻറ നേതൃത്വത്തിൽ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഫോറൻസിക് വിഭാഗവും ഒപ്പമുണ്ടായിരുന്നു. ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ ഇയാള്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്.