വയനാട്ടിൽ  തിങ്കൾ മുതൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍

  ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാര്‍ഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍)   എടവക ഗ്രാമപഞ്ചായത്ത് 8 – ദ്വാരക – 11.42 15 – കുന്ദമംഗലം – 14.33   തിരുനെല്ലി ഗ്രാമപഞ്ചായത്ത് 1 – തിരുനെല്ലി –…

Read More

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുമരണം; 9 പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫറസ്ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോര്‍ഗാവ് വളവിന് സമീപം ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴുപേരും അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.

Read More

മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യം,ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് ; കാന്തപുരം

പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല ആവശ്യമെന്നും തെറ്റായ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കുകയാണ് വേണ്ടെതെന്നും കാന്തപുരം ആവശ്യപ്പെട്ടു. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും പരസ്പരം യോജിച്ച് സ്‌നേഹത്തോടെ മുന്നോട്ട് പോവണം. എല്ലാ വിഭാഗങ്ങളിലും തെറ്റ് ചെയ്യുന്നവരുണ്ട്. ചിലര്‍ പുതിയ പേര് കൊണ്ടുവന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് ആര് ശ്രമിച്ചാലും ആശ്വാസകരമാണെന്നും കാന്തപുരം പറഞ്ഞു. ജിഹാദ് വിവാദത്തില്‍ പാല ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത…

Read More

കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

മുംബൈ: കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനെയാണ് മുംബൈയിൽ നിന്ന് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസെന്ന പേരിൽ സമൂഹമാധ്യമം വഴി അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അധ്യാപകൻ അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം എട്ടാം തീയതിയാണ് ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിനിയായ എട്ടാംക്ലാസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം അതെ സ്കൂളിലെ അധ്യാപകനായ ഉസ്മാന്റെ മാനസിക പീഡനമാണെന്ന്…

Read More

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്: ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകും, രൺധാവ പുറത്ത്

  പഞ്ചാബിൽ ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്തർ സിംഗ് രൺധാവയെ തള്ളിയാണ് ചരൺജിത്ത് കയറിവന്നത്. സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ചരൺജിത്ത് ഇതോടെ സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് സൂചന. സുഖ്ജിന്ദറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനുള്ള എതിർപ്പാണ് ചരൺസിംഗിലേക്ക് എത്തിയത്.

Read More

എ.ആർ നഗർ ബാങ്കിൽ കൂട്ട സ്ഥലമാറ്റം: സാധാരണ നടപടിയെന്ന് സെക്രട്ടറി

വേങ്ങര: എ. ആർ നഗർ ബാങ്കിലെ കൂട്ട സ്ഥലമാറ്റം സാധാരണ നടപടി മാത്രമെന്ന് ബാങ്ക് സെക്രട്ടറി വിജയ്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്ഥലം മാറ്റം മാത്രമാണിതെന്നും അദ്ദേഹം  പറഞ്ഞു. സെക്രട്ടറി, അസി.സെക്രട്ടറി തുടങ്ങി പ്രധാന തസ്തികയിലുള്ളവർ ഒഴികെ ബാക്കിയുള്ളവരെയാണ് എ. ആർ. നഗറിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലം മാറ്റിയത്. ക്രമക്കേട് ആരോപണമുയർന്ന ബാങ്കിൽ മുൻ സെക്രട്ടറിയും നിലവിൽ അഡ്മിനിസ്ട്രേറ്ററുമായ വി.കെ ഹരികുമാറിനെതിരെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയവർക്കും സ്ഥലംമാറ്റം നൽകിയതായാണ് വിവരം. സഹകരണ രജിസ്ട്രാറുടെ നിർദേശമനുസരിച്ചാണ് സ്ഥലം…

Read More

24 മണിക്കൂറിനിടെ പരിശോധിSabilച്ചത് 1.13 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.73 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂർ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂർ 1191, കാസർഗോഡ് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കെ എം റോയിക്ക് വിട ചൊല്ലി മാധ്യമസമൂഹവും കൊച്ചി നഗരവും

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ കെ എം റോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മാധ്യമസമൂഹവും കൊച്ചി നഗരവും. എറണാകുളം പ്രസ്‌ക്ലബ്ബ് അങ്കണത്തില്‍ ഇന്നലെ രാവിലെ പൊതുദര്‍ശനത്തിനുവച്ച കെ എം റോയിയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മാധ്യമസമുഹവും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒഴുകിയെത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് നിഷാ പുരുഷോത്തമന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ ഗോപകുമാര്‍ എന്നിവരും എറണാകുളം പ്രസ്‌ക്ലബ്ബിന്…

Read More

അപകടകാരിയായ ഡെങ്കി വൈറസ് ; കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ്-2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് ഡെങ്കി വൈറസിനെതിരെ കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. സെറോ ടൈപ്പ്-2…

Read More

കൊവിഡ് മൂന്നാം തരംഗ മുന്നൊരുക്കം: സജ്ജമാക്കിയത് അത്യാധുനിക 100 ഐസിയു കിടക്കകളെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. ഈ ഐ.സി.യുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതാണ്. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും…

Read More