പഞ്ചാബിൽ ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്തർ സിംഗ് രൺധാവയെ തള്ളിയാണ് ചരൺജിത്ത് കയറിവന്നത്. സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്.
ചരൺജിത്ത് ഇതോടെ സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് സൂചന. സുഖ്ജിന്ദറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനുള്ള എതിർപ്പാണ് ചരൺസിംഗിലേക്ക് എത്തിയത്.