പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തർ സിംഗ് രൺധാവയെ തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ രൺധാവയെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഹൈക്കമാൻഡാണ് രൺധാവയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. രൺധാവ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും
കർഷക കുടുംബത്തിൽ നിന്നുള്ള നേതാവാണ് രൺധാവ. ഹൈക്കമാൻഡിന്റെ പിന്തുണയാണ് അദ്ദേഹത്തെ തുണച്ചത്. നവ്ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയെങ്കിലും പിസിസി സ്ഥാനത്ത് തുടരാനായിരുന്നു ഹൈക്കമാൻഡിന്റെ നിർദേശം. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരാകും.