ഗുജറാത്ത് തീരത്ത് 250 കോടി രൂപയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്നാണ് ബോട്ട് പിടിച്ചെടുത്തത്.
അന്തരാാഷ്ട്ര വിപണിയിൽ 150 കോടിക്കും 250 കോടിക്കും ഇടയിൽ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. രാജ്യാതിർത്തികളിൽ കർശന പരിശോധന നടത്തുന്നതിന്റെ ഭാഗമായി റോന്തു ചുറ്റുന്നതിനിടെയാണ് സംശയാസ്പദമായി ബോട്ട് കണ്ടെത്തിയതും പരിശോധന നടത്തിയതും