53 കോടി രൂപയുടെ ഹെറോയിനുമായി ഡൽഹി വിമാനത്താവളത്തിൽ രണ്ട് അഫ്ഗാൻ സ്വദേശികൾ പിടിയിൽ. ഷാംപൂ കുപ്പികളിലാക്കി കടത്താൻ ശ്രമിച്ച 8 കിലോ ഹെറോയിനാണ് പിടികൂടിയത്. ടെഹ്‌റാനിൽ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് എത്തിയതാണ് ഇവർ
ഹെയർ കളറിന്റെ 30 കുപ്പികളിലും ഷാംപുവിന്റെ രണ്ട് കുപ്പികളിലുമായിട്ടാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. ഡൽഹി വിമാനത്താവളം വഴി അടുത്തിടെ മയക്കുമരുന്ന് കടത്തൽ പതിവാണ്. 2020 ഡിസംബറിനും 2021 ജൂണിനും ഇടയിൽ മാത്രം 600 കോടി രൂപയുടെ ഹെറോയിനാണ് ഡൽഹിയിൽ പിടിച്ചെടുത്തത്. 19 വിദേശികളെയും രണ്ട് ഇന്ത്യക്കാരെയും ഇക്കാലയളവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.