കേരളാ തീരത്ത് ശ്രീലങ്കൻ ബോട്ട് എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ശ്രീലങ്കൻ സ്വദേശികളടങ്ങുന്ന സംഘം എത്താൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതര മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്
ബോട്ടുകളിൽ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിക്കുന്നുണ്ട്. കേരളാ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് പോകാനാണ് ലങ്കൻ സംഘത്തിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അഴീക്കൽ മുതൽ കാപ്പിൽ വരെ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ നിരീക്ഷണം നടത്തുന്നുണ്ട്
കടൽതീരത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളും നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടാൻ പോലീസിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.