രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 29,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,29,45,907 ആയി ഉയർന്നു. 3,21,00,001 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 4,05,681 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
330 പേർ ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 4,39,895 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.