24 മണിക്കൂറിനിടെ 36,571 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.23 കോടിയായി. 540 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
36,555 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 3.15 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതിനോടകം 4.33 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,63,605 പേരാണ് ചികിത്സയിൽ കഴിയുന്നത്
സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,116 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.